കർണ്ണാടക : രാജ്യത്തെ ജനാധിപത്യവ്യവസ്ഥയ്ക്ക് അപമാനകരമായ കർണാടകത്തിലെ തേൻകെണി വിവാദത്തെപ്പറ്റി സ്വതന്ത്ര്യവും നിഷ്പക്ഷവുമായ അന്വേഷണത്തിന് ഉത്തരവിടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സുപ്രീം കോടതിയിൽ പൊതുതാല്പര്യ ഹരജി ഫയൽ ചെയ്തു. ധൻബാദ് സ്വദേശി ബിനയ് കുമാർ സിംഗാണ് മാധ്യമ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ഹരജി നൽകിയത്. ......
ആലപ്പുഴ: യു.പ്രതിഭ എം.എൽ.എയുടെ മകനും സുഹൃത്തുക്കൾക്കുമെതിരായ കഞ്ചാവ് കേസിന്റെ അന്വേഷണം ഇനി എക്സൈസ് നർക്കോട്ടിക്സ് സ്പെഷ്യൽ സ്ക്വാഡിന്. കുട്ടനാട് എക്സെസ് റേഞ്ചിലെ ഉദ്യോഗസ്ഥർക്കായിരുന്നു ആദ്യം കേസിന്റെ അന്വേഷണ ചുമതല. ......
ഇടുക്കിയിൽ മകളുടെയും മരുമകളുടെയും സ്വർണം മോഷ്ടിച്ച് പണയംവെച്ചെന്ന കേസിൽ പുറത്തുവരുന്നത് അന്ധവിശ്വാസത്തിന്റെ സ്വാധീനവും. മന്ത്രവാദത്തിനായാണ് ഇന്നലെ അറസ്റ്റിലായ അച്ചൻകാനം പഴയചിറയിൽ ബിൻസി ജോസ്(53) പണം വലിയതോതിൽ ചിലവഴിച്ചതെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ......
വാളയാറിൽ മരിച്ച പെൺകുട്ടികളുടെ മാതാപിതാക്കൾക്ക് സമൻസ് അയച്ച് സി ബി ഐ കോടതി.
അടുത്തമാസം 25 ന് കൊച്ചിയിലെ സി ബി ഐ കോടതിയിൽ ഹാജരാകാനാണ് മാതാപിതാക്കൾക്ക് നിർദേശം നൽകിയിരിക്കുന്നത്. ആറു കുറ്റപത്രങ്ങളിൽ ഇരുവരെയും സി ബി ഐ പ്രതി ചേർത്തിരുന്നു.
കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കുട്ടികളുടെ മാതാപിതാക്കൾ കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ......
ദോഹ:ഖത്തറിലെ ഇന്ത്യൻ എംബസി സംഘടിപ്പിച്ച സുഹൂർ സംഗമത്തിൽ വിവിധമേഖലകളിൽനിന്നുള്ള250 ൽ പരംവ്യക്തിത്വങ്ങൾപങ്കാളിത്തം വഹിച്ചു. ഇന്ത്യൻ എംബസിയുടെ അപെക്സ് ബോഡി കളായ ഇന്ത്യൻ ബിസിനസ് & പ്രൊഫഷണൽ കൗൺസിൽ (ഐബിപിസി), ഇന്ത്യൻ കൾച്ചറൽ സെന്റർ (ഐസിസി) എന്നിവയുമായി സഹകരിച്ച്ദോഹയിലെ അൽ മെസില റിസോർട്ടിൽ സംഘടിപ്പിച്ച സുഹുർ സംഗമത്തിൽ ഖത്തരിവാണിജ്യ പ്രമുഖർ, വിവിധരാജ്യങ്ങളിലെ നയതന്ത്രഞ്ജർ, ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൾമാർ, കമ്മ്യുണിറ്റി സംഘടനാ ഭാരവാഹികൾ, ഇന്ത്യൻ പ്രവാസി സമൂഹത്തിലെ വാണിജ്യ പ്രമുഖർ, മാധ്യമ പ്രവർത്തകർ എന്നിവർ സാന്നിധ്യം വഹിച്ചു.
'ഇന്ത്യയിലെ നിക്ഷേപ അവസരങ്ങൾ'എന്ന പേരിൽ ഫോട്ടോ പ്രദർശനവും നടന്നു.
ഇന്ത്യൻ അംബാസിഡർ വിപുല്‍ റമദാൻ ആശംസകൾ നേർന്നുകൊണ്ട് സുഹുർ സംഗമത്തെഅഭിസംബോധന ചെയ്തു. ......
ദോഹ: Zeal-it ഇവന്റസ് ഖത്തറിലെ കലാസ്വാദകർക്കായി ഒരുക്കുന്ന ഈദ് കലാ വിരുന്ന് "രാഗനിലാവ് - Manjari Live in Concert" ലൈവ് സംഗീത നൃത്ത താര നിശ ഏപ്രിൽ 11 ന് വെള്ളിയാഴ്ചഖത്തർ നാഷണൽ കൺവൻഷൻ സെന്ററിൽ അരങ്ങേറുമെന്ന് സംഘാ ടകർ വാർത്താ സമ്മേളനത്തിൽ അറീയിച്ചു.
പ്രശസ്ത പിന്നണി ഗായിക മഞ്ജരി, മെലഡിയുടെ മാസ്മരികതയുമായി സദസ്സിന് മുന്നിലെത്തുന്ന സംഗീതനിശയിൽ യുവത്വത്തിൻ്റെ ആവേശവും - സ രി ഗ മ ഫൈനലിസ്റ്റും പിന്നണിഗായകനുമായ അശ്വിനും ആലാപന മാധുര്യവുമായി വേദിയിലെത്തുന്നു.
സിനിമാതാരം അനഘ നാരായണന്റെ
നൃത്തം. ഫ്ളവേഴ്സ് കോമഡി ഉത്സവം ഫെയിം വിപിൻ ബാലൻ നയിക്കുന്ന കോമഡി ഷോ എന്നിവയും അരങ്ങേറും.
ഖത്തറിലെ സുപരിചിതരായ കലാകാരികൾ നൃത്തനൃത്തങ്ങളും അവതരിപ്പിക്കും. ......
ദോഹ: ഖത്തറിലെ ഇന്ത്യൻ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ഇന്ത്യൻ മീഡിയ ഫോറം (ഐ എം എഫ്) അംഗങ്ങൾക്കും കുടുംബാഗങ്ങൾക്കുമായി ഇഫ്താർ സംഗമം സംഘടി പ്പിച്ചു. ഇന്ത്യൻ കോഫി ഹൗസ് പാർട്ടി ഹാളിൽ നടന്ന സംഗമത്തിൽ ഐ എം എഫ് പ്രസിഡന്റ് ഓമനക്കുട്ടൻ പരുമല അധ്യക്ഷതവഹിച്ചു. ......
കൊച്ചി: 2030-ഓടെ കുടിവെള്ളം കിട്ടാത്തവരുടെ എണ്ണം ഗണ്യമായി വര്‍ധിക്കുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നതെന്നും അത് കണക്കിലെടുത്തുള്ള ജലസാക്ഷരതയാണ് കാലഘട്ടത്തിന്റെ ആവശ്യമെന്നും പരിസ്ഥിതി പ്രവര്‍ത്തകനും കവിയും പ്രഭാഷകനുമായ ആലങ്കോട് ലീലാകൃഷ്ണന്. ആഗോള പരിസ്ഥിതി, ജല, പാര്‍പ്പിടദിനങ്ങളില്‍ അസറ്റ് ഹോംസ് സംഘടിപ്പിച്ചു വരുന്ന ബിയോണ്ട് സ്ക്വയര്‍ ഫീറ്റ് (ബിഎസ്എഫ്) പ്രഭാഷണപരമ്പരയില്‍ ജലദിനത്തോടനുബന്ധിച്ച് കൊച്ചി കെഎംഎ ഹൗസില്‍ പ്രഭാഷണം നടത്തുകയായിരുന്നു ലീലാകൃഷ്ണന്. ......
കൊച്ചി: എയര്‍കണ്ടീഷണര്‍ നിര്‍മ്മാണത്തില്‍ ദീര്‍ഘ പാരമ്പര്യമുള്ള പാനസോണിക് ലൈഫ് സൊല്യൂഷന്‍സ് ഇന്ത്യ പുതുനിര എയര്‍കണ്ടീഷ്ണറുകള്‍ അവതരിപ്പിച്ചു. വിശാലമായ ഐഡിയു, ഉയര്‍ന്ന സിഎഫ്എം എന്നി സവിശേഷതകള്‍ വഴി 55 ഡിഗ്രിചൂടിലും ഉയര്‍ന്ന കൂളിംഗ് ലഭ്യമാക്കുന്ന എസികള്‍ 1.0,1.5,2.0 ടണ്ണുകളിലായി 61 പുതിയ മോഡലുകളില്‍ ലഭ്യമാണ്. ......